ചാത്തന്നൂര്‍: താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന് രാമായണമാസാചരണത്തിന്റെ ഭാഗമായി കരയോഗങ്ങളിലെ വനിതകളെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ആധ്യാത്മിക സംഗമം 2026 നടത്തി. താലൂക്ക് യൂണിയന് പ്രസിഡന്റ് ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന് മന്ദിര ഹാളില്‍ നടന്ന പരിപാടിയില്‍ താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് എന്‍.ടി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന് സെക്രട്ടറി ടി. അശോക് കുമാര്‍, താലൂക്ക് തല ആധ്യാത്മിക പഠന കേന്ദ്രം കോര്‍ഡിനേറ്റര്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആധ്യാത്മിക സംഗമത്തോടനുബന്ധിച്ചു നടത്തിയ രാമായണ പാരായണ മത്സരത്തിനും രാമായണ പ്രശ്നോത്തരിക്കും ജയചന്ദ്രന് പനയറ, ജി. പ്രസാദ് കുമാര്‍, എന്‍എസ്എസ് ഇന്‍സ്പെക്ടര്‍ കെ.ആര്. രാകേഷ് എന്നിവര്‍ നേതൃത്വം നല്കി.